കല്‍പ്പറ്റ എല്‍ജെഡിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. കല്പറ്റയില് എം.വി. ശ്രേയാംസ്കുമാറും കൂത്തുപറമ്പില്‍ കെ.പി. മോഹനനും സ്ഥാനാര്‍ഥിയാകും.
വടകരയിലേയ്ക്ക് മാത്രമാണ് ഒന്നില്‍ കൂടുതല്‍ പേരുകളുള്ളത്. രാവിലെ സംസ്ഥാന സമിതിയോഗവും ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ചേര്‍ന്ന ശേഷമാകും പ്രഖ്യാപനം.കല്പറ്റയില് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന്റെ പേരു മാത്രമേയുള്ളൂ.
ജില്ലാകമ്മറ്റിയും മണ്ഡലം കമ്മറ്റിയും ശ്രേയാംസ്കുമാര്‍ മല്‍സരിക്കണമെന്ന് ആവശ്യമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് സംസ്ഥാന പ്രസിഡന്റ് നിലപാട് മാറ്റിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് വരെ മല്‍സരത്തില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു തീരുമാനം.കൂത്തുപറമ്പിലും തര്‍ക്കങ്ങളില്ല. കെ.പി. മോഹനന്റെ പേര് മാത്രമേ മണ്ഡലം കമ്മറ്റി നിര്‍ദേശിച്ചിട്ടുള്ളൂ. യുവ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീണിനെ ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക