മലയാളികള്‍ക്ക് ഹ്രസ്വചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ താരമാണ് സാധിക. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.
ഇത്തവണ ടാറ്റൂ ചെയ്തതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സ്വന്തം സന്തോഷത്തിനും പ്രചോദനത്തിനുമാണ് ടാറ്റു ചെയ്തതെന്ന് സാധിക പറയുന്നു. ശരീരത്തില്‍ മൂന്നാമത്തെയും നാലാമത്തെയും ടാറ്റു ചെയ്താണ് നടി എത്തിയിരിക്കുന്നത്. “ഈ വനിതാ ദിനത്തില്‍ എന്റെ സന്തോഷത്തിനും പ്രചോദനത്തിനുമായി എനിക്കായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനാല്‍ എന്റെ അടുത്ത ടാറ്റൂ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അതെ ഇത് എന്നെ കുറിച്ചാണ്. എന്റെ സ്വയം ആവിഷ്കാരം, വീഡിയോ പങ്കുവെച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സാധിക കുറിച്ചു.
സുര്യരാശി പ്രകാരം കീരിടമണിഞ്ഞ ഏരീസ് രാജ്ഞിയെയാണ് സാധിക നെഞ്ചില്‍ പച്ചകുത്തിയത്. ഇത് എന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് സാധിക പറയുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക