കോട്ടയം: കോട്ടയത്ത് ഒളശ്ശയില് നിയന്ത്രണം വിട്ട ബൈക്കും,കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഒളശ്ശ കാനാപ്പള്ളിയില് ഷാനുവാണ് (19) മരിച്ചത്.
ഇന്ന് ഉച്ചയോടെ ഒളശ്ശ ഹൈസ്കൂള്‍ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.കുടയംപടി ഭാഗത്തേക്ക് പോവുകയായിരുന്ന ഷാനു സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചാണ് ഷാനു വീണത്.
തുടര്ന്ന്അപകടം പറ്റിയ കാറില്‍ തന്നെ യാത്രക്കാരും, നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക