സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ഭാര്യ കെകെ ലതികയ്ക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി കുറ്റ്യാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി. ‘ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍ ഓളേം മക്കളേം ബിക്കൂലേ പി മോഹനാ ഓര്‍ത്തോളൂ..
ഓര്‍ത്ത് കളിച്ചോ ലതികപെണ്ണേ, പ്രസ്ഥാനത്തിനു നേരെ വന്നാല്‍ നോക്കി നില്‍ക്കാനാവില്ല’ തുടങ്ങിയവയാണ് മുദ്രാവാക്യം വിളിയില്‍ ഉയര്‍ന്നത്. കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് ഭീഷണിയും വിമര്‍ശനങ്ങളും ഉയര്‍ന്നത്.
മുദ്രാവാക്യങ്ങള്‍ ഇങ്ങനെ:
”പി മോഹനാ ഓര്‍ത്തോളൂ..
ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍
ഓളേം മക്കളേം ബിക്കൂലേ..
ഓര്‍ത്തു കളിച്ചോ മോഹനന് മാഷേ
പ്രസ്ഥാനത്തിനു നേരെ വന്നാല്‍
നോക്കി നില്‍ക്കാനാവില്ല..
ഓര്‍ത്തു കളിച്ചോ തെമ്മാടി
കൂരിക്കാട്ടെ കുഞ്ഞാത്തൂ
കുഞ്ഞാത്തൂനൊരു പെണ്ണുണ്ട്
ഓര്‍ത്ത് കളിച്ചോ ലതികപെണ്ണേ..
പ്രസ്ഥാനത്തിനു നേരെ വന്നാല്‍
നോക്കി നില്‍ക്കാനാവില്ല…”
പ്രതികരിക്കാൻ ഇവിടെ എഴുതുക