Home ASSEMBLY ELECTION 2021 മുരളീധരന് സീറ്റില്ല, ധര്‍മ്മടത്ത് സി.കെ പദ്മനാഭന്‍; ബി.ജെ.പി സാധ്യതാ പട്ടികയായി

മുരളീധരന് സീറ്റില്ല, ധര്‍മ്മടത്ത് സി.കെ പദ്മനാഭന്‍; ബി.ജെ.പി സാധ്യതാ പട്ടികയായി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സി.കെ പദ്മനാഭന്‍ മത്സരിച്ചേക്കും.

ഹരിപ്പാട് ബി. ഗോപാലകൃഷ്ണനും അമ്പലപ്പുഴയില്‍ സന്ദീപ് വാചസ്പതിയും സ്ഥാനാര്‍ത്ഥിയായേക്കും. സന്ദീപ് വാര്യര്‍ കൊട്ടാരക്കരയിലായിരിക്കും മത്സരിക്കുക. അതേസമയം കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ മത്സരിച്ചേക്കില്ല.

നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി മത്സരിക്കണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കുന്നതില്‍ സുരേഷ് ഗോപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

അതേസമയം നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളും വൈകി തുടങ്ങിയ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ അന്തിമമാക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ഡി.ജെ.എസുമായി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായെങ്കിലും മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഇനിയും നീളും.

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയായിരിക്കും.

Also Read :   പഞ്ചാബിൽ 4,189 പുതിയ കൊവിഡ്‌-19 കേസുകളും 45 മരണങ്ങളും റിപ്പോർട്ട് ചെയ്തു