തന്റെ ദൗര്‍ബല്യത്തെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി . സിനിമ അഭിനയമാണ് തന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി മമ്മൂട്ടി ചൂണ്ടിക്കാണിക്കുന്നത്.
ആരെയാണ് വെറുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്കിയ ഉത്തരം എന്നെ തന്നെ എന്നായിരുന്നു. തന്നെ കൊണ്ട് സാധിക്കാത്തത് മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍ സ്വയം വെറുപ്പ് തോന്നുമെന്ന് മമ്മൂട്ടി പറഞ്ഞു.
അതേസമയം മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദ പ്രീസ്റ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് വമ്പന്‍ റിലീസായിട്ടാണ് എത്തിയത്.
ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് പുറമെ നിഖില വിമല്‍, സാനിയ അയ്യപ്പന്, ജഗദീഷ്, മധുപാല്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക