നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ മുഹമ്മദ് ഇക്ബാൽ തന്നെ സ്ഥാനാർത്ഥിയാവുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. സി.പി.ഐ.എമ്മിൽ സ്ഥാനാർത്ഥി നിണയവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ തുടരുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു.
തർക്കം പരിഹരിച്ച ശേഷമായിരിക്കും പ്രഖ്യാപനമെന്ന് ജോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസിന് അനുവദിച്ച പതിമൂന്നാമത്തെ സീറ്റാണ് കുറ്റ്യാടിയെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മുഹമ്മദ് ഇക്ബാലിന് പൂർണ പിന്തുണ നൽകുമെന്ന് സി.പി.എം ജില്ലാ നേതൃത്വവും വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക