നേമത്ത് കെ മുരളീധരന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും.കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് അന്തിമ അനുമതി നല്കി. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.
നേരത്തെ ഉമ്മന്‍ചാണ്ടിയുടെ പേരാണ് നേമത്ത് സജീവമായി പരിഗണിച്ചിരുന്നത്. മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതുപ്പള്ളി വിടുന്നതിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ നേമത്ത് മത്സരിക്കുന്നതില്‍ നിന്നും ഉമ്മന്‍ചാണ്ടി പിന്‍വാങ്ങുകയായിരുന്നു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും.
ആശയക്കുഴപ്പം നിലനിന്ന നേമം അടക്കം പത്ത് സീറ്റുകളില്‍ ഹൈക്കമാന്‍ഡ് സമവായത്തിലെത്തിയിട്ടുണ്ട്. കൊല്ലം, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ബിന്ദു കൃഷ്ണ, കെ ബാബു എന്നിവരെ തന്നെ മത്സരിപ്പിക്കും.
ഇരുവര്‍ക്കും ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്ന് നേതാക്കള്‍ അറിയിച്ചു. ഇരുവരും ഇന്ന് മുതല്‍ പ്രചാരണത്തിനിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക