ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. 115 സീറ്റുകളിലാണ് ബിജെപി മൽസരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജനവിധി തേടും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക അനുസരിച്ച് മാറ്റം വരാൻ സാധ്യതയുണ്ട്.
നേമത്ത് കുമ്മനം രാജശേഖരന് പകരം സുരേഷ് ഗോപി വന്നേക്കും. ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് മൽസരിക്കുന്നതിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് നോർത്തിൽ എം.ടി രമേശും കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനവും ചെങ്ങന്നൂരിൽ ആർ ബാലശങ്കറും മൽസരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക