സൗന്ദര്യം നിലനിര്‍ത്താനും കരുവാളിപ്പ് മാറ്റാനും പ്രകൃതിദത്തമായ പല മാര്‍ഗങ്ങളുമുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഓറഞ്ച്. ഓറഞ്ച് കഴിക്കുന്നത് മാത്രമല്ല ഇതിന്റെ നീരും തൊലിയുമൊക്കെ ശരീരത്തിന് ഏറെ നല്ലതാണ്. വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഓറഞ്ച് ഫേസ് പാക്കുകളാണ് ഇവ.
ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും 2 ടേബിള്‍ സ്പൂണ്‍ തൈരും എടുക്കുക. ഇവ രണ്ടും കൂട്ടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ഫേസ് പാക്ക് മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക. തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ ഈ ഫേസ് പാക്ക് സഹായിക്കും. ആഴ്ച്ചയില്‍ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ഓറഞ്ച് തൊലിയും അല്പം മഞ്ഞളും ചേര്‍ത്ത് മികച്ച ഒരു ഫേസ് പാക്ക് ഉണ്ടാക്കിയെടുക്കാം. ഈ ഫേസ് പാക്ക് തയ്യാറാക്കുന്നതിന് ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത് ആവശ്യമാണ്. ഇതിലേക്ക് രണ്ട് നുള്ള് മഞ്ഞള്‍ പൊടി ചേര്‍ക്കുക. ഈ മിശ്രിതത്തിലേക്ക് റോസ് വാട്ടര്‍ ചേര്‍ത്ത് കുഴമ്ബ് രൂപത്തിലാക്കുക. അതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടുകള്‍ക്ക് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഇത് മികച്ചൊരു ഫേസ് പാക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക