കോട്ടയം: കോണ്‍ഗ്രസിനോട് ഇടഞ്ഞ ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ ജോസഫ് വിഭാഗം നേതാക്കള്‍ രംഗത്ത്. മോന്‍സ് ജോസഫും ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസും ലതികയെ കാണാൻ വീട്ടിലെത്തി.
യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്ന് ലതികയോട് പ്രിൻസ് അഭ്യര്‍ഥിച്ചു. എന്നാൽ, താമസിച്ചുപോയെന്നും ക്ഷമിക്കണമെന്നും പ്രിന്‍സിനോട് ലതിക പറഞ്ഞു.താനൊരു രാഷ്ട്രീയക്കാർക്കും അപ്രാപ്യയല്ല.
ഒരുപാട് കടബാധ്യതയുണ്ട്. പാർട്ടി പ്രവർത്തകരാണ് എല്ലാം. നേതാക്കളെക്കാലും പിന്തുണയേകുന്നവരാണ് അവർ. കോൺഗ്രസുമായി അനുനയനീക്കം ഇനിയല്ലെന്നും ലതിക വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക