കഴിഞ്ഞ ദിവസമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇനിയുള്ള ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക.
തെരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിംഗ് പ്രസ്സുകളും സ്ഥാനാര്‍ഥികളും നിര്‍ദേശങ്ങള്‍ പാലിക്കണം
വട്ടിയൂർക്കാവിൽ ഇടത് സ്ഥാനാർഥി വി കെ പ്രശാന്തിനെതിരെ ശക്തനായ എതിരാളിയെ നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പി സി വിഷ്ണുനാഥിന്റെ പേരാണ് സ്ഥാനാർഥിയായി പരിഗണനയിലുള്ളത്. കുണ്ടറയിൽ കല്ലട രമേശ്, പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്ത്, തവനൂർ നിയാസ് മുക്കോളി, നിലമ്പൂർ വി വി പ്രകാശ്, കൽപ്പറ്റയിൽ ടി സിദ്ദിഖ് എന്നിങ്ങനെയാണ് പരിഗണന പട്ടിക. മത്സര പട്ടികയിൽ ഒൻപത് വനിതകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക