തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒരാള്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തടയാനാവില്ല. ലതിക സുഭാഷ് മത്സരിക്കട്ടേയെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നാലെ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ച ലതിക സുഭാഷ് ഇന്ന് വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരിയാണെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നതു മുതലുള്ള 30 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം ലതിക സുഭാഷ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക