ലഖ്നൗ: മൂന്ന് കുട്ടികളുടെ അമ്മയായ 29കാരി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടി. യുപിയിലെ ഗൊരഖ് പൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്ച ശിവരാത്രി മേളയ്ക്കിടെയാണ് ഇരുവരെയും കാണാതായത്.
തുടര്‍ന്ന് ഇവര്‍ക്കായി കുടുംബങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോകാന്‍ സാധ്യതയുള്ള എല്ലായിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി.
ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച രാത്രിവരെ ഇരുകുടുംബങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുടുംബം പരാതിയുമായി എത്തിയതോടെ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. ഇരുവര്‍ക്കും വേണ്ടി പൊലീസും തിരച്ചിലും ആരംഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി 15കാരനും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
യുവതിക്ക് മൂന്ന് ചെറിയ കുട്ടികളാണുള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി തന്നോടുള്ള ഭാര്യയുടെ പെരുമാറ്റത്തിലും ചില മാറ്റങ്ങള്‍ കണ്ടിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. എന്നിരുന്നാലും ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക