പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ഇന്നലെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റില്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത് തര്‍ക്കമുണ്ടായിരുന്ന കല്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ്.
പുനലൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി അബ്ദുറഹ്മാന് രണ്ടത്താണി
ഈ ആറ് സീറ്റുകളെ സംബന്ധിച്ച് ഇന്നലെ രാത്രിയോടെ കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തി. പി സി വിഷ്ണുനാഥ് വട്ടിയൂര്‍കാവിലും ടി സിദ്ദീഖ് കല്പറ്റയിലും ആര്യാടന് ഷൗക്കത്ത് പട്ടാമ്പിയിലും റിയാസ് മുക്കോളി തവനൂരിലും വി വി പ്രകാശ് നിലമ്പൂരിലും കല്ലട രമേശ് കുണ്ടറയിലും ജനവിധി തേടട്ടെ എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാന്റ് അനുമതി ലഭിച്ച ശേഷം ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നായിരുന്നു തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക