ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിച്ചേക്കും. പ്രവര്‍ത്തകരുമായി ആലോചിച്ച് നിര്‍ണായക തീരുമാനമെടുക്കുമെന്നും സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്നും ഇനി കോണ്‍ഗ്രസ് ഒരു സീറ്റ് തന്നാലും ഇത്തവണ മത്സരിക്കില്ലെന്നും വിളിച്ചപ്പോള്‍ കെപിസിസി പ്രസിഡന്റ് ഫോൺ പോലും എടുത്തില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപ്പിനിൽ മത്സരിക്കാൻ തയ്യാറായിരുന്നുവെന്നും ലതിക സുഭാഷ് വ്യക്തമാക്കി. ഇന്നലെ കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് ലതികാ സുഭാഷ് പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക