2,000 രൂപ നോട്ടുകൾ രാജ്യത്തിപ്പോൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ അവകാശപ്പെട്ടു. ഡിമാൻഡ് അടിസ്ഥാനമാക്കി മാത്രമാണ് കറൻസികളുടെ അച്ചടി നടക്കുന്നത്. ആർബിഐയുമായി സർക്കാർ കൂടിയാലോചിക്കുകയും അതിനുശേഷം മാത്രമാണ് നോട്ടുകൾ രാജ്യത്ത് അച്ചടി ആരംഭിക്കുന്നത്. 2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ രാജ്യത്ത് അച്ചടിച്ചിട്ടില്ല.
ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്; ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്
2016 ലുണ്ടായ നോട്ടുനിരോധനത്തിന് ശേഷം പുതിയതായി അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഇക്കാര്യം അറിയിച്ചത്. 500, 1000 നോട്ടുകൾ നിരോധിച്ചാണ് 2016 ൽ സർക്കാർ 2,000 രൂപ നോട്ടുകൾ കൊണ്ടുവന്നത്. എന്നാൽ, 2,000 രൂപയുടെ നോട്ടുകളുടെ പ്രചാരത്തിൽ ഇപ്പോൾ വലിയ കുറവുണ്ടായി.
മുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക ഉപയോഗിച്ച് ഉള്ള ഹെയർ മാസ്ക്കുകൾ പരിചയപ്പെടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക