ഇനി ബാങ്കുകളിൽ നിന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ കിട്ടുക എന്നത് അത്ര വേഗത്തിൽ സാധ്യമാകില്ല. ക്രെഡിറ്റ് കാർഡ് വായ്പയുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് രാജ്യത്തെ ബാങ്കുകൾ. ക്രെഡിറ്റ് സ്കോർ മികച്ച രീതിയിലുള്ളവർക്ക് മാത്രമേ ഇനി ക്രെഡിറ്റ് കാർഡ് സേവനം ലഭ്യമാകുകയുള്ളു. ക്രെഡിറ്റ് കാർഡ് മുഖേനയുള്ള വായ്പകൾ വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
‘ഫോട്ടോയ്ക്ക് മുന്നില് നില്ക്കുന്ന ഒരു പെണ്കുട്ടി’, ഫോട്ടോകളുമായി അനശ്വര രാജൻ
ഇതുപ്രകാരം ക്രെഡിറ്റ് സ്കോർ പരിധി ഉയർത്തിയിട്ടുണ്ട്. ശരാശരി 780 ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് മാത്രമേ പുതിയ ക്രെഡിറ്റ് കാർഡ് ലഭിക്കുകയുള്ളു. മാനദണ്ഡങ്ങൾ പാലിക്കുന്നവർ മാത്രം ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചാൽ മതിയാകുമെന്നാണ് നിർദേശം. 2020 മാർച്ചിനും ഓഗസ്റ്റിനും ഇടയിൽ ക്രെഡിറ്റ് കാർഡ് കുടിശികയിൽ 0.14 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
മുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക ഉപയോഗിച്ച് ഉള്ള ഹെയർ മാസ്ക്കുകൾ പരിചയപ്പെടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക