മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷഫ്ന. സീരിയലുകളിലൂടെ തിളങ്ങിയ താരത്തിന്റെ ഭര്‍ത്താവ് സജിനും മലായളികളുടെ പ്രിയങ്കരനാണ്. ഇരുവരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അടുത്തിടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു തുടക്കത്തെ കുറിച്ച് ഷഫ്ന പറഞ്ഞിരുന്നു.
ഭര്‍ത്താവിന് ഒപ്പമുള്ള ഹിമാലയന്‍ യാത്രയെക്കുറിച്ചാണ് ഷഫ്ന പറഞ്ഞത്. ‘ഞാന്‍ നേരത്തെ സൂചിപ്പിച്ച ആ മനോഹരമായ തുടക്കം ഞങ്ങളുടെ പുതിയ യാത്രയായിരുന്നു. കൊവിഡും ടൈറ്റ് ഷെഡ്യൂളും മൂലം ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസം ആണ് ഞങ്ങളുടെ യാത്ര നടക്കുന്നത്. ചെറിയ യാത്രകള്‍ പോലും ഞങ്ങളെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്.’ താരം കുറിച്ചു.
അതിന് പിന്നാലെ യാത്രയിലെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യുന്നുണ്ട്. തങ്ങളുടെ രണ്ടാമത്തെ വീടാണ് ഇതെന്ന് താരം കുറിക്കുന്നു. ഇവിടേക്ക് തിരിച്ചുവരാനായി കാത്തിരിക്കുമെന്നും ഷഫ്ന പറയുന്നുണ്ട്. ഈ സ്വര്‍ഗത്തിലേക്കുള്ള യാത്ര ഞങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക