തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വനിതാ സ്ഥാനാര്‍ത്ഥി പരിഗണിക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൂടുതല്‍ സ്ത്രീകള്‍ വേണമെന്ന ഹൈക്കമാണ്ട് ആവശ്യത്തെ തുടര്‍ന്നാണ് ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ത്രീകളെ പരിഗണിക്കുന്നത്.
വട്ടിയൂര്‍ക്കാവിലേക്ക് ജ്യോതി വിജയകുമാറിന്റെ പേരാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ജ്യോതിയുടെ പൊതുപ്രവര്‍ത്തന മികവും രാഹുല്‍ ഗാന്ധിയുടെ പരിഭാഷക എന്ന നിലയിലുള്ള ശ്രദ്ധയും വോട്ടായി മാറുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
തവനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. നേരത്തെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പട്ടാമ്പി നിയോജക മണ്ഡലത്തില്‍ മത്സരിക്കും.
നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റിയാസ് മുക്കോളിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് വേണ്ടിയായിരുന്നു ഈ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക