തിരുവനന്തപുരം : ആര്.എസ്.എസ് നേതാവ് ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍. കോൺഗ്രസ്സുമായോ കമ്യൂണിസ്റ്റുമായോ ഒരു കൂട്ടുകെട്ടും ബി.ജെ.പിക്കില്ലെന്ന് രാജഗോപാൽ പറഞ്ഞു.
സുരേന്ദ്രന്റെ മണ്ഡലമാണ് മഞ്ചേശ്വരം. ഇപ്രാവശ്യവും ശബരിമല വിഷയത്തിൽ അദ്ദേഹം വഹിച്ച പങ്ക് മാനിച്ചുകൊണ്ട് നല്ല ജനപിന്തുണ, പ്രതേകിച്ച് ഭക്ത ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട്.
അതുകൊണ്ട് വേറെ ആരുടേയും കൂട്ടിന്റെ ആവശ്യമില്ല. ആരുടേയും കൂട്ടുകെട്ടിനെപ്പറ്റി തനിക്ക് അറിവില്ലെന്നും രാജഗോപാൽ പറഞ്ഞു.
ഒരു നേതൃത്വ പ്രശനവും ഇല്ല. കോൺഗ്രസ്സുമായോ കമ്യൂണിസ്റ്റുമായോ ഒരു കൂട്ടുകെട്ടും ബി.ജെ.പിക്ക് ഇല്ല. നമ്മൾ ജയിക്കില്ല എന്നാൽ പിന്നെ എങ്ങനെയും കമ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് വിചാരിച്ചിരുന്ന കാലം പണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക