പാര്‍വ്വതി തിരുവോത്ത്, റോഷന് മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വര്‍ത്തമാനം മികച്ച പ്രതികരണങ്ങള്‍ ലഭച്ച് തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം പാര്‍വ്വതി എന്ന അഭിനേതാവിനൊപ്പം സിനിമ ചെയ്തപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും റോഷന് ബിഹൈന്റ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ പാര്‍വ്വതിയില്‍ നിന്ന് പഠിക്കാനുണ്ട്. എന്തുകൊണ്ടാണ് ഇതൊന്നും താന്‍ ഇതുവരെ ചെയ്യാത്തതെന്ന തോന്നലും ഉണ്ടായി. പാര്‍വ്വതി ഒരു വലിയ പ്രചോദനം തന്നെയാണെന്നും റോഷന് പറയുന്നു.
കൂടെ ചെയ്യുന്നതിന് മുമ്പ് തന്നെ പാര്‍വ്വതിയുടെ സിനിമകളറിയാം അതുകൊണ്ട് തന്നെ വളരെ ആവേശത്തോടുകൂടിയാണ് കൂടെയില് അഭിനയിക്കാന്‍ ചെല്ലുന്നത്. അത്രകാലം നടി എന്ന രീതിയില്‍ കണ്ടിരുന്ന പാര്‍വ്വതി പിന്നീട് അങ്ങോട്ട് ഒരു സൂഹൃത്തായി മാറി. ഇനിയും പാര്‍വ്വതിയുടെ കൂടെ സിനിമ ചെയ്യണമെന്ന് തോന്നി. പാര്‍വ്വതിയുടെയും, രാജു ഏട്ടന്റെയും കൂടെ സീനുകള്‍ കുറവായിരുന്നു.
കൂടെയില് കൂടുതലും നസ്രിയക്ക് ഒപ്പമായിരുന്നു സീനുകള്‍ ഉണ്ടായിരുന്നത്. അപ്പൊ അതുകൊണ്ട് തന്നെ അവര്‍ക്കൊപ്പം വീണ്ടും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് വര്‍ത്തമാനം വരുന്നത്. ഇതിലാണ് പാര്‍വ്വതിയുമായി തനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയത്.
പാര്‍വ്വതിയുമായുള്ള സീനുകള്‍ കുറച്ച് കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാര്‍വ്വതിയുടെ അഭിനയം അടുത്ത് നിന്ന് നിരീക്ഷിക്കാന്‍ സാധിച്ചു എന്നും റോഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക