ന്യൂഡല്‍ഹി: മകന്റെ അടിയേറ്റ് നടുറോഡില്‍ വീണ് വൃദ്ധയായ അമ്മ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ തിങ്കളാഴ്ച്ച വൈകിട്ടടോടെയാണ് സംഭവം നടന്നത്.
76 വയസ്സുള്ള അവ്താര്‍ കൗര്‍ എന്ന സ്ത്രീയാണ് മകന്റെ അടിയേറ്റ് മരിച്ചത്. മകന്റെ അടിയേറ്റ് അവ്താര്‍ റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അയല്‍വാസികളുമായി പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് മകന് അമ്മയെ കൊല്ലുന്നതില്‍ ചെന്നവസാനിച്ചത്. അയല്‍വാസിയുടെ വീടിന് മുന്നില്‍ അവ്താര്‍ കൗറും മകനും ഭാര്യയും നിന്ന് സംസാരിക്കുന്നതും ഇതിനിടയില്‍ മകന് അവ്താര്‍ സിങ്ങിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു.
അടിയേറ്റ അവ്താര്‍ റോഡിലേക്ക് വീഴുന്നതും മരുമകള്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. മകന്റെ അടിയില്‍ ബോധക്ഷയം സംഭവിച്ച അവ്താര്‍ കൗറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അവ്താര്‍ കൗറിന്റെ നാല്‍പ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള മകന് റണ്‍ബീര്‍ കൗറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക