കോവിഡ് ലോക്ഡൗണിനിടെ മുടങ്ങിപ്പോയ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സിനിമയുടെ സെറ്റിലെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. ഷൂട്ടിംഗ് നടക്കുന്നതിനിടെ ഒരു പഴം കഴിക്കുന്ന സംവിധായകന് ബേസില്‍ ജോസഫിന്റെ വീഡിയോയാണ് വൈറലാകുന്നത്.
”വെശന്നിട്ടാ മുതലാളി” എന്ന ക്യാപ്ഷനാണ് വീഡിയോക്ക് ടൊവിനോ നല്‍കിയിരിക്കുന്നത്. അര്‍ധരാത്രിയിലും നീണ്ടു പോയ ഷൂട്ടിംഗിനിടെ പഴം കഴിച്ചു കൊണ്ട് മൈക്കില്‍ നിര്‍ദേശം കൊടുക്കുന്ന ബേസില്‍ ജോസഫ് ആണ് വീഡിയോയിലുള്ളത്. ജോണിച്ചേട്ടാ കത്തിച്ചോ എന്ന് പറയുന്നതും കേള്‍ക്കാം.
തന്റെ പഴം കഴിക്കല്‍ ടൊവിനോയുടെ ക്യാമറയില്‍ പതിഞ്ഞു എന്നറിഞ്ഞപ്പോഴുള്ള ബേസിലിന്റെ ചമ്മിയ മുഖഭാവവും വീഡിയോയിലുണ്ട്. ബേസിലിനൊപ്പം തന്നെ അടുത്തായി മറ്റൊരു കസേരയില്‍ ഇരുന്ന് സ്ന്ഡ്വിച്ച് കഴിക്കുന്ന ഒരു അണിയറപ്രവര്ത്തകനെയും വീഡിയോയില്‍ കാണാം.
https://www.instagram.com/p/CMfkWfxj52E/?utm_source=ig_embed&utm_campaign=embed_video_watch_again
പ്രതികരിക്കാൻ ഇവിടെ എഴുതുക