തവനൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നത്. നേരത്തെ യു.ഡി.എഫ് സ്വതന്ത്രനായി പ്രഖ്യാപിച്ചിരുന്ന ഫിറോസ് കുന്നംപറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണ് അറിയിച്ചത്.ആദ്യഘട്ടത്തില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫിറോസ് കുന്നംപറമ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കും.
ആര്.ടി.പി.സി.ആര് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം |
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിലെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചപ്പോഴാണ് ഫിറോസിനെ കുന്നംപറമ്പിലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.തര്‍ക്കങ്ങള്‍ക്കും അനശ്ചിതത്വങ്ങള്ക്കുമിടെയാണ് എല്ലാത്തിനും വിരാമം ഇട്ടുകൊണ്ട് കോണ്‍ഗ്രസ് തവനൂരെ സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ പ്രഖ്യാപിച്ചത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ ഘടകം മുതല്‍ക്കൂട്ടാകും എന്ന് തന്നെയാണ് വലതുപക്ഷം കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക