ഏപ്രില്‍ 12ന് സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 24ന് പുറപ്പെടുവിക്കും. 31ാം തിയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന മൂന്നിന് നടക്കും. പത്രിക ഏപ്രില്‍ അഞ്ച് വരെ പിന്‍വലിക്കാം. ഏപ്രില്‍ 12ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അന്ന് തന്നെ വൈകീട്ട് അഞ്ച് മണിക്ക് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക