കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ നടിയാണ് അമേയ മാത്യൂ. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നടി വെള്ളിത്തിരയിലേക്ക് കൂടി ചുവടുവെച്ചിരുന്നു . ഇപ്പോഴിതാ രസകരമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് അമേയ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലുള്ള ഫോട്ടോസും ഇപ്പോഴുള്ളതും തമ്മില്‍ താരതമ്യപ്പെടുത്തുന്ന വീഡിയോയാണിത്. വര്‍ഷങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ഓരോരുത്തര്‍ക്കും ഇത്രയും മാറ്റം വരുമോ എന്നാണ് അമേയയുടെ വീഡിയോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്.
‘മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള് നമ്മളെ തന്നെ ചലഞ്ച് ചെയ്യുന്ന നിമിഷം.
എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല… കാരണം അതാണ് എന്നെ ഞാനാക്കിയത്. എന്നും വീഡിയോയ്ക്ക് ക്യാപ്ഷനായി നടി കുറിച്ചിട്ടുണ്ട്.
സ്കൂളില്‍ പഠിക്കുമ്പോള്‍ വലിയ ലുക്ക് ഇല്ലാത്ത പിള്ളേരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ മാലാഖമാരെ പോലെ ഭയങ്കര ഭംഗിയായിരിക്കും.
അതുപോലെയുണ്ടല്ലോ. തുടങ്ങി നിരവധി കമന്റുകളാണ് അമേയയ്ക്ക് ലഭിക്കുന്നത്. തന്നോട് അന്വേഷണങ്ങള്‍ പറയുന്നവര്‍ക്കെല്ലാം നടി മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക