നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഓഫീസര്‍മാര്‍ക്കായി മാര്‍ച്ച് 13 മുതല്‍ 16 വരെ നടത്തിയ ഒന്നാംഘട്ട പരിശീനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി മാര്‍ച്ച് 20ന് ജില്ലാതലത്തില്‍ പരിശീലനം നടത്തുന്നു. മണ്ഡലം, പരിശീലനം നടത്തുന്ന സ്ഥലം, സമയം എന്നിവ യഥാക്രമം.
പയ്യന്നൂര്‍, കല്ല്യാശ്ശേരി -കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ രാവിലെ 9.30 മുതല്‍ 12.30 വരെ, തളിപ്പറമ്പ്- കലക്ട്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ, ഇരിക്കൂര്‍, കൂത്തുപറമ്പ്-ജില്ലാ പഞ്ചായത്ത് ഹാള്‍ രാവിലെ 9.30 മുതല്‍ 12.30 വരെ, അഴീക്കോട്, പേരാവൂര്‍- ജില്ലാ പഞ്ചായത്ത് ഹാള്‍, ഉച്ചയ്ക്ക് 1.30 മുതല്‍ 4.30വരെ, ധര്‍മ്മടം, മട്ടന്നൂര്‍- പോലീസ് സഭാഹാള്‍, രാവിലെ 9.30 മുതല്‍ 12.30 വരെ, തലശ്ശേരി-പോലീസ് സഭാഹാള്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 4.30വരെ, കണ്ണൂര്‍- കലക്ട്രേറ്റ് ഓഡിറ്റോറിയം-രാവിലെ 9.30 മുതല്‍ 12.30 വരെയും 1.30 മുതല്‍ 4.30 വരെയും. ഒന്നാം ഘട്ട പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്തവർ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക