നരേന്ദ്രമോദി ഇന്ന് ബംഗാളിൽ പ്രചരണം നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്. അടുത്ത ഒരാഴ്ചക്കിടെ പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാല് ദിവസം പ്രധാനമന്ത്രി ബംഗാളിൽ എത്തും.
പ്രധാനമന്ത്രിയുടെ വേദിയിൽ പ്രമുഖരായവരെ എത്തിക്കാൻ ബിജെപി നീക്കങ്ങൾ നടത്തിവരികയാണ്. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും എംപിയുമായ ശിശിർ അധികാരി പ്രധാനമന്ത്രിയുടെ വേദിയിലെത്തുമെന്ന് ബിജെപി സ്ഥാനർത്ഥിിയും മകനുമായ സുവേന്ദു അധികാരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക