നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരണമെന്ന് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതായി രാഹുൽ ഈശ്വർ പറഞ്ഞു. ഇത് തനിക്ക് നേരിട്ടറിയാവുന്ന സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് നേരിട്ടറിയാവുന്ന സത്യസന്ധമായൊരു കാര്യം പറയാം. ഈ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതു പക്ഷത്തു നിൽക്കുന്ന ആൾക്കാർ.
കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയായ യുവാവിനെ പിടികൂടി
പിണറായി വിജയൻ ജയിക്കണമെന്നും അങ്ങനെ കോൺഗ്രസ് തകരണമെന്നും അങ്ങനെ കോൺഗ്രസ് മുക്തമായ കേരളവും ഭാരതവും ഉണ്ടായാൽ മാത്രമേ തങ്ങൾക്ക് സ്പേസ് ഉള്ളൂവെന്നും അതിനു ശേഷം ആദ്യം ഒരു നായർ-നസ്രാണി കോമ്പിനേഷനും പിന്നീട് നായർ-നസ്രാണി-ഈഴവ കോമ്പിനേഷൻ-എന്റെ വാക്കുകളല്ല, ശ്രീ ബാലങ്കറിന്റെ വാക്കുകൾ അടക്കം- അങ്ങനെ കോൺഗ്രസിന്റെ സ്പേസ് ഇല്ലാതാക്കണം. അങ്ങനെ വീണ്ടും പിണറായി വിജയൻ ജയിക്കണെന്ന് ആഗ്രഹിക്കുന്നവരാണ് അദ്ദേഹത്തെ ഏറ്റവും എതിർക്കുന്ന ആൾക്കാർ. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്’ – രാഹുൽ ഈശ്വർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക