തൃശൂർ കണ്ടശാംകടവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാമ്പുള്ളി സ്വദേശി ഗോപാലൻ(70), ഭാര്യ മല്ലിക(60), മകൻ റിജോയ്(35) എന്നിവരാണ് മരിച്ചത്. പ്രാഥമിക നിഗമനം കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ്.
ഗാർഹിക പീഡനം ആരോപിച്ച് കഴിഞ്ഞ ദിവസം മല്ലിക പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക