വേനലിനെ കാഠിന്യം കൂടി വരുന്നു. ഇത് ചര്‍മ്മത്തെ വളരെയേറെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ചര്‍മ്മത്തിന് വളരെ ശ്രദ്ധ വേണ്ടതും വേനല്ക്കാലത്തു തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. ചൂടിന്റെ കാഠിന്യം കൂടി വരുന്നതിന് അനുസരിച്ച് നമ്മുടെ ചര്‍മ്മ പ്രശ്നങ്ങളും കൂടി വരാന്‍ സാധ്യതയുണ്ട്. അതിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കറ്റാര്‍വാഴ കൊണ്ട് സാധിക്കും. വരണ്ടതോ എണ്ണമയമുള്ളതോ സെന്‍സിറ്റീവോ തുടങ്ങി ചര്‍മ്മം ഏതു തരത്തിലുളളതും ആകട്ടെ ഏതു ചര്‍മ്മക്കാര്‍ക്കും അനുയോജ്യമാണ് കറ്റാര്‍വാഴ. അതുകൊണ്ട് തന്നെയാണ് ഭൂരിഭാഗം സൗന്ദര്യ വര്‍ധക വസ്തുക്കളിലും കറ്റാര്‍വാഴ പ്രധാന ഘടകമാകുന്നത്. ചൂടു കൂടി വരുന്നതോടെ പുറത്തിറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
സൂര്യന്റെ ചൂട് നമ്മുടെ ചര്‍മ്മത്തെ വളരെയധികം അധികം പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ സൂര്യതാപം, മുഖത്തെ പാടുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് കറ്റാര്‍വാഴ. കൂടാതെ ചര്‍മ്മത്തിന് എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് ഇല്ലാതാക്കാന്‍ കറ്റാര്‍വാഴക്ക് സാധിക്കും. അധികമായ ചൂടു കൊണ്ടുളള അസ്വസ്ഥത, മുഖത്തെ കരിവാളിപ്പ്, മുഖക്കുരു തുടങ്ങിയവ കറ്റാര്‍വാഴ ഇല്ലാതാക്കുന്നു. വേനല്‍ കാലത്ത് ശരീരത്തിലെ ജലാംശം കുറയുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
അതുപോലെ തന്നെ ചര്‍മത്തിലും ജലം നിലനിര്‍ത്തുന്നതിന് കറ്റാര്‍വാഴയുടെ ജെല്ല് ഏറ്റവും സഹായകമാണ്. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും മുഖത്തിന് തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്നു. പ്രകൃതിദത്തമായ ഒന്നാണ് കറ്റാര്‍വാഴ. അതിനാല്‍ ഇത് ഉപയോഗിക്കുന്നതിലൂടെ മറ്റൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ചര്‍മ്മത്തിന് ഉണ്ടാകുകയില്ല. കൂടാതെ ഇത് നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താം. വളരെ പെട്ടെന്ന് തന്നെ വളരുന്ന ഒന്നാണ് കറ്റാര്‍വാഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക