ഉമ്മന്‍ചാണ്ടിയുടെ മരുമകന് വര്‍ഗ്ഗീസ് ജോര്‍ജ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
വിദേശത്തെ കമ്പനിയിലുള്ള ജോലി രാജിവെച്ച ശേഷമാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയയുടെ ഭര്‍ത്താവാണ്. നടനും സംവിധായകനുമായ ലാലിന്റെ മരുമകന് അലന് ആന്റണി യൂത്ത് വിംഗ് പ്രസിഡന്റായി.
കിഴക്കമ്പലം പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടിട്ട് ഇങ്ങിനെയൊരു പഞ്ചായത്ത് കേരളത്തിലുണ്ട് പോയിക്കാണണമെന്ന് താന്‍ പലരോടും പറഞ്ഞെന്ന് വര്‍ഗ്ഗീസ് ജോര്‍ജ് പറഞ്ഞു.
വികസനം കണ്ട് മനസ്സിലാക്കണം. താന്‍ വോട്ട് ചെയ്യാന്‍ മടിച്ചിരുന്ന വ്യക്തിയാണ്. കാരണം ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്തിട്ട് വലിയ വികസനം ഇതുവരെ കണ്ടിട്ടില്ല. ഒരു പാര്‍ട്ടിയുടെയും അനുഭാവിയല്ല താനെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക