ആലുവ: ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് കടത്തുകയായിരുന്ന 48 കിലോ കഞ്ചാവുമായാണ് രണ്ട് പേരെ പിടികൂടിയത്.
മലപ്പുറം സ്വദേശിയായ നിധിന്‍നാഥ് കര്‍ണാടകയില്‍നിന്നുള്ള മലയാളി സുധീര്‍ കൃഷ്ണന് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
ആലുവ റേഞ്ച് എക്സൈസും റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് പ്രതികള്‍ ട്രെയിനില്‍ യാത്ര ചെയ്തത്. സംശയം തോന്നി നടത്തിയ ചോദ്യംചെയ്യലില്‍ പിടിയിലാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക