സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെപിസിസി സെക്രട്ടറി സ്ഥാനം രാജി വച്ച രമണി പി നായരെ അനുനയിപ്പിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. രമണി പി നായരുടെ വീട്ടിലെത്തി പാർട്ടിയിലേക്ക് തിരികെ വരണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുകയായിരുന്നു.
വൈകീട്ടോടെയാണ് ഉമ്മൻ ചാണ്ടി രമണി പി നായരുടെ വീട്ടിലെത്തിയത്. തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് രമണി പി നായർ പറഞ്ഞു.
വാമനപുരം യുഡിഎഫ് സ്ഥാനാർത്ഥി ആനാട് ജയന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകുമെന്നും രമണി പി നായർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക