നെല്ലിക്ക വൈറ്റമിന്‍ സി സംബുഷ്ടമാണ്. പച്ചനെല്ലിക്കയും ഇതിന്റെ ജ്യൂസും തന്നെയാണ് ആരോഗ്യപരമായ ഗുണങ്ങളാല്‍ സാബുഷ്ടമെന്നോര്‍ക്കുക. ഇതിന്റെ കയ്പു തന്നെ ഇതിനെ പ്രമേഹം പോലുള്ള രോഗങ്ങളുടെ ശത്രുവാക്കുന്നു. ഓറഞ്ചിലും ചെറുനാരങ്ങയിലും അടങ്ങിയിരിയ്ക്കുന്നതിനേക്കാള് കൂടുതല്‍ വൈറ്റമിന്‍ സി നെല്ലിക്കയിലുണ്ടെന്നാണു പറയുക.
പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ച മഞ്ഞളും ചേര്‍ന്നാല്‍ നല്ലൊന്നാന്തരം പ്രമേഹ മരുന്നായി എന്നു വേണം, പറയുവാന്‍. ഒന്നോ രണ്ടോ പച്ച നെല്ലിക്കയുടെ നീരും പച്ച മഞ്ഞളിന്റെ നീരും എടുക്കുക. ഇത് മിക്സ് ചെയ്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതിനു ശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കാവു. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്താല്‍ തന്നെ പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ്.
പച്ചനെല്ലിക്കാ നീര്-മഞ്ഞള്‍ പ്രയോഗം ചീത്ത കൊളസ്ട്രോളിനെ ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ പ്രത്യേക മിശ്രിതം. ഹൃദയത്തിലേയ്ക്കുള്ള ധമനികളിലെ കൊളസ്ട്രോളും കൊഴുപ്പുമെല്ലാം ഇതു പുറന്തള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക