ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ മോഡലിനെ ടാറ്റാ ഫെബ്രുവരി അവസാനവാരമാണ് വിപണിയിലിറക്കിയത്. വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഫാരിക്ക് ഇതുവരെ 5000 ബുക്കിംഗ് ലഭിച്ചെന്ന് കമ്പനിയും വ്യക്തമാക്കി. 14.69 മുതല്‍ 21.45 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
നിലവിലുള്ള വേരിയന്റുകള്‍ക്ക് പുറമേ അഡ്വെഞ്ചര്‍ പെര്‍സോണ എന്ന പുതിയ പതിപ്പും കൊണ്ടുവന്നിട്ടുണ്ട്. ഈ വേരിയന്റിന് 20.20 ലക്ഷം രൂപയാണ് വില. 30,000 രൂപനല്‍കി ടാറ്റ വെബ് സൈറ്റ് വഴിയോ തൊട്ടടുത്ത ടാറ്റാ മോട്ടോർസിൻറെ അംഗീകൃത ഡീലർഷിപ്പ് വഴിയോ ബുക്കിംഗ് നടത്താം. എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഏഴ് സീറ്റുകളുള്ള എസ്യുവി എന്നിവയാണ് സഫാരിയിലെ പ്രധാന എതിരാളികള്‍.
കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരില്‍ ടാറ്റ വിപണിയിലെത്തിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലേക്ക് ടാറ്റ രണ്ടാമതൊരു വരവ് നടത്തിയത് മുതല്‍ തന്നെ സഫാരിയെന്ന വാഹനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാ വാഹനപ്രേമികളും. പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ് കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്. റോയല്‍ ബ്ലൂ, ഓര്‍ക്കസ് വെെറ്റ്, ഡേറ്റോണ ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
2.0 ഡിസൈൻ ലാൻറ് റോവർറിന്റെ ഡി8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ ഒഎംഇജിഎആർസി ആർക്കിടെക്ട് സാങ്കേതിക വിദ്യ എന്നിവയാണ് പിന്തുടരുന്നത്. അയാസകരമായ യാത്രയും സൗകര്യങ്ങളും ആകർഷകമായ ഡിസൈനും സമാനകതകളില്ലാത്ത വൈവിധ്യവും വാഹനത്തിന്റെ പ്രത്യേകതയാണ്. 2.0 ലിറ്റര്‍ ടര്‍ബോ ചര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 168 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും നല്‍കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗീയര്‍ ഓപ്ഷനുകള്‍ വാഹനം ലഭ്യമാണ്.
ഐആർഎ കണക്ടിവിറ്റി, ആർ 18 അലോയ് വീൽ, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വിശാലമായ പനോരമിക് സൺ റൂഫ് സെനോൺ എച്ച്ഐഡി പ്രോജക്ടർ ഹെഡ് ലാംപ്, ടെറിയൻ റസ്പോൺസ് മോഡ്, ആറ് എയർബാഗുകൾ, ഓട്ടോ ഹോൾഡോടു കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 8.8” ടച്ച് സ്ക്രീൻ ഇൻഫോടെയ്മെൻറിനൊപ്പം 9ജെബിഎൽ സ്പീക്കർ, ഒരു സബ് വൂഫർ, പവേർഡ് ഡ്രൈവർ സീറ്റ്, ഡയ്മണ്ട് കട്ട് 18” അലോയ് വീൽ, മൂന്ന് സീറ്റ് നിരയിൽ നിന്നും കാഴ്ച്ച സാധ്യമാക്കുന്ന വിധം ആദ്യമായി പനോരമിക് സൺ റൂഫ് എന്നിവയോട് കൂടിയും സജ്ജമാക്കിയിരിക്കുന്നു.
ഡിസ്ക് ബ്രേക്സ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 14 ഫക്ഷണൽ സാധ്യതകളോടെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നീ സുരക്ഷാ സവിശേഷതകളടങ്ങുന്നതാണ് സഫാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക