ഇരട്ട വോട്ട് ആരോപണം ശരിവച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. വൈക്കം–590, ഇടുക്കി–434, ചാലക്കുടി–570, കാസർകോട്–640 എന്നിങ്ങനെ ഇരട്ടവോട്ടുകൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സംസ്ഥാനത്ത് 7.39 ലക്ഷം പേരെ പുതിയതായി വോട്ടർപട്ടികയിൽ ചേർത്തെന്നും കമ്മിഷണർ വ്യക്തമാക്കി. 1.76 ലക്ഷം പേരുടെ അപേക്ഷകൾ തള്ളി. 290 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. 140 കമ്പനി കേന്ദ്രസേന തിരഞ്ഞെടുപ്പ് മേൽനോട്ടത്തിനുണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക