തിരുവനന്തപുരം;ഹീറോ മോട്ടോകോർപ്പ് ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പ് പുറത്തിറക്കി . 72,050 രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി) വില. ടൂ വീലറിന് പുതിയ മാറ്റ് ബ്ലാക്ക് കളറും കുറച്ച് സ്റ്റൈലിംഗ് അപ്ഡേറ്റുകളും ഉള്ളതായി കാണാം.
പുതിയ ബ്ലാക്ക് ആൻഡ് ക്രോം തീം ഉൾക്കൊള്ളുന്ന ഷീറ്റ് മെറ്റൽ ബോഡിയാണ് ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിലുള്ളത് . പുതിയ ക്രോം മിററുകൾ, ക്രോം ഹാൻഡിൽബാർ എൻഡ്സ്, ക്രോം ഫെൻഡർ സ്ട്രൈപ്പ്, പ്രീമിയം പ്ലാറ്റിനം ബാഡ്ജിംഗ്, ക്രോം മഫ്ലർ പ്രൊട്ടക്ടർ, വൈറ്റ് റിം ടേപ്പ് തുടങ്ങിയ സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
സ്കൂട്ടറിന്റെ ഇൻ്റേണൽ പാനലുകൾ തവിട്ട് നിറത്തിലാണ് പൂർത്തിയാക്കിയതെങ്കിൽ, അതിന്റെ ഡ്യുവൽ-ടോൺ സീറ്റിൽ പ്ലാറ്റിനം ഹോട്ട് സ്റ്റാമ്പിംഗ് ഉണ്ട്.
ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനത്തിന്റെ മെക്കാനിക്കലുകളിൽ മാറ്റമില്ല. ഡെസ്റ്റിനി 125 ശ്രേണി മുഴുവൻ ഉപയോഗിക്കുന്ന അതേ 124.6 സിസി, എയർ-കൂൾഡ്, 4-സ്ട്രോക്ക്, ഫ്യുവൽ-ഇൻജക്റ്റഡ് എഞ്ചിൻ ഇത് ഉപയോഗിക്കുന്നു. എഞ്ചിൻ 9bhp പരമാവധി പവറും 10.4Nm പീക്ക് ടോർക്കും വികസിപ്പിക്കുന്നു.
ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിൽ ഹീറോ മോട്ടോകോർപ്പിന്റെ പേറ്റന്റ് നേടിയ ഐ 3 എസ് (ഐഡ്ലി-സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം) ഉണ്ട്.
യാത്രസുഖവും ഇന്ധനക്ഷമതയും ഇത് വർദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് പാനൽ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സർവീസ്-ഡ്യൂ ഓർമ്മപ്പെടുത്തൽ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക