നടി കങ്കണ റണാവത്തും സംവിധായകന് റാം ഗോപാല്‍ വര്‍മ്മയും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളിലും ഇരുവര്‍ക്കും വ്യത്യസ്ത നിലപാടാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കങ്കണയുടെ അഭിനയത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റാം ഗോപാല്‍ വര്‍മ്മ.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് രാം ഗോപാല്‍ കങ്കണയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. തലൈവി ട്രെയ്ലറിന് സല്യൂട്ടെന്നും അദ്ദേഹം പറഞ്ഞു. കങ്കണ ട്വീറ്റിന് മറുപടിയും കൊടുത്തിരുന്നു
‘ചില കാര്യങ്ങളില്‍ എനിക്ക് നിങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ തലൈവി ട്രെയ്ലറിലെ പ്രകടനത്തിന് നിങ്ങള്‍ക്ക് ഒരു സല്യൂട്ട് തന്നെ പറ്റു. ട്രെയ്ലര് വളരെ നല്ലതായയിരുന്നു. ജയലളിത സ്വര്‍ഗത്തില്‍ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവുമെന്നതില് സംശയമില്ല.’- രാം ഗോപാല്‍
‘സര്, എനിക്ക് നിങ്ങളുമായ അഭിപ്രായ വ്യത്യാസമൊന്നുമില്ല. എനിക്ക് നിങ്ങളെയും നിങ്ങളുടെ കഴിവിനെയും ഇഷ്ടമാണ്. ഭയങ്കരമായ സീരീയസ് വ്യക്തികള്‍ക്കിടയിലാണ് നമ്മള് ഉള്ളത്. അവര്‍ക്ക് ഞാന്‍ എന്തെങ്കിലും പറയുമ്പോഴേക്കും അഭിമാനക്ഷതം സംഭവിക്കുന്നു. നിങ്ങള്‍ അങ്ങനെയല്ല എന്നതില്‍ സന്തോഷമുണ്ട്. താങ്കളുടെ അഭിനന്ദനത്തിന് നന്ദി.’- കങ്കണ
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കങ്കണ താന്‍ ലോകത്തെ തന്നെ മികച്ച അഭിനേത്രിയാണെന്ന് പറയുകയുണ്ടായിരുന്നു. കൂടാതെ ഹോളിവുഡ് നടി മെറില്‍ സ്ട്രീപ്പിനെ പോലെയാണ് താന്‍ എന്നും കങ്കണ അവകാശപ്പെട്ടിരുന്നു. ഇതിന് താരത്തിനെ വിമര്‍ശിച്ചും ട്രോളിയും നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ അന്ന് കങ്കണ പറഞ്ഞത് ശരിയാണെന്നാണ് ഇപ്പോള്‍ റാം ഗോപാല്‍ വര്‍മ്മ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക