കൊച്ചി മെട്രോ യാത്രയ്ക്കായി ഇനി മുതൽ യാത്രക്കാർക്ക് വരിയിൽ നിൽക്കേണ്ടി വരില്ല. യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗിനായി പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. കൊച്ചി വൺ ആപ്പ് (kochi1 app) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല കൊച്ചി വൺ കാർഡ് ഓൺലൈനായി റീചാർജ് ചെയ്യുവാനും സാധിക്കും.
‘വിലമതിക്കാനാവാത്ത സെല്‍ഫി’; മമ്മൂട്ടിക്ക് ഒപ്പം സുപ്രിയ, ഈ മനുഷ്യന് എന്ത് കൂളാണെന്ന് പൃഥ്വിരാജ്
https://www.facebook.com/KochiMetroRail/posts/4055533561134794
കെഎംആർഎൽ എംഡി അൽകേഷ് കുമാർ ഐഎഎസ്, ആക്സിസ് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആനന്ത് ബാബു എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ആപ്പ് പുറത്തിറക്കിയത്. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ഇന്ന് നടന്ന ചടങ്ങിൽ സിനിമാ താരം റിമാ കല്ലിങ്കലാണ് കൊച്ചി വൺ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഗുഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെ ആപ്പ് ലഭ്യമാകും.
വിഷുകിറ്റും പെൻഷനും നൽകുന്നത് പരാജയഭീതി മൂലം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക