പാകിസ്ഥാൻ മുർദാബാദ് മുദ്രാവാക്യം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കലാപകേസ് പ്രതി മുസ്ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിലാണ് സംഭവം. 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപ കേസിലെ പ്രതി കൂടിയായ അജയ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവാവിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് മുദ്രാവാക്യം വിളിക്കാൻ നിർബന്ധിച്ച് മർദ്ദിച്ചത്. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് പ്രതിയുടെ കാലിൽ പിടിച്ച് യാചിക്കുന്നുമുണ്ട്.
സംഭവം നടക്കുമ്പോൾ പ്രദേശത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്ന് വീഡിയോയിൽ നിന്നുള്ള ശബ്ദം വ്യക്തമാക്കുന്നു. അസദുദ്ദീൻ ഉവൈസിക്കെതിരെ മുദ്രാവാക്യം വിളിക്കാനും ജനക്കൂട്ടം യുവാവിനോട് ആവശ്യപ്പെടുന്നുണ്ട്.
വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയെ കസ്റ്റഡിയിൽ എടുത്തതായും ഡെപ്യുട്ടി കമ്മീഷണർ സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക