രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽ ഇടപെടാൻ ഗവൺമെന്റിന് അധികാരമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. എന്നാൽ എന്താണ് മാറ്റി വയ്ക്കാൻ കാരണം എന്ന് പറഞ്ഞിട്ടില്ല. എന്തിനാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത് എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക