കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാൻ ഫേസ്ബുക്ക്. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമായാണ് പുതിയ ഇൻസ്റ്റാഗ്രാം. ഉടൻ തന്നെ ആപ്പ് പുറത്തിറക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച പുതിയ നയങ്ങള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചു കഴിഞ്ഞു. അടുത്തിടെ ഇൻസ്റ്റാഗ്രാം പുറത്തുവിട്ട ബ്ലോഗിലാണ് പുതിയ പദ്ധതിയെ പറ്റി വിവരിക്കുന്നത്.
അന്ന് ലാലേട്ടൻ സംവിധാനം ചെയ്തപ്പോൾ ഞാൻ സഹായി; അക്കഥ പറഞ്ഞ് ദിലീപ്
13 വയസ്സിനു മുകളിലുള്ള ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ സ്വയം ഒരു അക്കൗണ്ട് സൃഷ്ടിക്കാന്‍ കഴിയും. ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുന്നതിനായി വിശദാംശങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ വ്യക്തികൾ നുണ പറയുകയാണെങ്കില്‍ അത് തിരിച്ചറിയാന്‍ കമ്പനിക്ക് സാധിക്കും. ഉപയോക്താവിന്റെ ശരിയായ പ്രായം നിര്‍ണ്ണയിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കൃത്രിമബുദ്ധി ഉപയോഗിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക