തങ്ങളുടെ ആദ്യ സ്മാർട്ട് വാച്ച് പുറത്തിറക്കാനൊരുങ്ങി ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. അടുത്ത മാസം ആദ്യം ആമസോൺ വെബ്സൈറ്റ് വഴിയും ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും വൺപ്ലസ് വാച്ചുകൾ വാങ്ങാൻ സാധിക്കും. മൂൺലൈറ്റ് സിൽവർ, മിഡ്നെറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് സ്മാർട്ട് വച്ച് പുറത്തിറങ്ങുന്നത്.
ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഐഫോൺ 11 ! നിങ്ങൾ ഇത് വാങ്ങുമോ?
16,999 രൂപയാണ് വാച്ചിനെങ്കിലും ഇൻട്രൊഡക്ടറി ഓഫർ എന്ന രീതിയിൽ 14,999 രൂപയ്ക്ക് അൽപ്പ കാലത്തേയ്ക്ക് ഫോൺ ലഭ്യമാകും. 46 എംഎം വലിപ്പമുള്ള സ്റ്റൈൻലെസ്സ് സ്റ്റീൽ കെയ്സിൽ ആണ് വൺപ്ലസ് വാച്ച് ലഭിക്കുക. ഓപ്പോ, റിയൽമി, ഷഓമി എന്നിവയുടെ സ്മാർട്ട് വാച്ചുകളോടാണ് വൺപ്ലസ് വാച്ചുകൾ വിപണിയിൽ മത്സരിക്കുന്നത്.
അന്ന് ലാലേട്ടൻ സംവിധാനം ചെയ്തപ്പോൾ ഞാൻ സഹായി; അക്കഥ പറഞ്ഞ് ദിലീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക