നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 40 മുതൽ 75 സീറ്റ് വരെ നേടുമെന്ന് പാലക്കാട് സ്ഥാനാർത്ഥി ഇ. ശ്രീധരൻ.താൻ ബി.ജെ.പിയിലെത്തിയോടെ കേരളത്തിലെ പാർട്ടിയുടെ പ്രതിച്ഛായ മാറിയെന്നും നിരവധിയാളുകളാണ് അനുകൂല നിലപാടുമായി മുന്നോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പൊതുവിൽ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തിരഞ്ഞെടുപ്പിൽ സഹായകരമാകും, സംസ്ഥാനത്ത് ബി.ജെ.പിക്കും ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാറിമാറിവന്ന ഇടത്-വലത് സർക്കാരുകൾ കേരളത്തിനു വേണ്ടി ഒന്നും ചെയ്തില്ല. ആന്ധ്രാപ്രദേശ്, കർണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങൾ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നതെന്നും ശ്രീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക