തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്നെ കൗമാരക്കാരന് ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് കരുവാറ്റ ഹിന്ദി മഹാവിദ്യാലയത്തിലെത്തിയപ്പോള് പത്താം ക്ലാസുകാരന് റിസ്വാന് തന്നെ കണ്ട് ഓടിയെത്തി തെരുതെരു ഉമ്മ നല്‍കുകയായിരുന്നുവെന്ന് ചെന്നിത്തല പറയുന്നു.
പുതുതലമുറയുടെ സ്നേഹവും സന്തോഷവും ഏറ്റുവാങ്ങിയതിന്റെ സന്തോഷവും ഫോട്ടോയോടൊപ്പം ചെന്നിത്തല പങ്കുവെച്ചു. നിഷ്കളങ്കമായ സ്നേഹവും സന്തോഷവും ഹൃദത്തിലേറ്റുവാങ്ങുന്നുവെന്നും ചിത്രത്തോടൊപ്പം ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
കൗമാരക്കാരോടൊപ്പമുള്ള ചെന്നിത്തലയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ വൈറലായി. പ്രതിപക്ഷ നേതാവിന്റെ ലാളിത്യവും ജനപിന്തുണയുമാണ് ഈ ചിത്രം തെളിയിക്കുന്നതെന്ന് കമന്റുകള്‍ ഉയരുന്നുണ്ട്.
അതേസമയം രമേശ് ചെന്നിത്തലയ്ക്കുപകരം മുഖ്യമന്ത്രി പിണറായി വിജയനെ ചുംബിക്കുന്ന കാര്യം ഈ കൗമാരക്കാരന് ചിന്തിക്കാന്‍ പോലുമാകില്ലെന്നും ചെന്നിത്തലയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക