ഫിറ്റ്നസിന്റെ പേരിലും ശരീര ഭാരത്തിന്റെ പേരിലും ഏറെ പഴികേട്ട താരമാണ് രോഹിത് ശര്‍മ്മ. സ്ലിപ്പില്‍ ഒഴികെ എവിടെയും താരത്തിന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് ചിലര്‍ ഹിറ്റ്മാനെ കളിയാക്കി പറയാറുമുണ്ട്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ താരം പുറത്തെടുത്തത്.
ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന സന്ദര്‍ഭം. ആദ്യ വിക്കറ്റില്‍ 100 റണ്‍സിന് മുകളിലാണ് ജെയ്സണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും കൂട്ടുക്കെട്ട് ഉയര്‍ത്തിയത്. 17-ാമത്തെ ഓവറില്‍ പന്തെറിയാന്‍ കുല്‍ദീപ് യാദവെത്തുന്നു.
മൂന്നാമത്തെ പന്ത് ഓഫ്സൈഡിലേക്ക് കളിച്ച റോയി സിംഗിളിനായി ഓടി. അസാധ്യമെന്ന് തോന്നിച്ച രീതിയില്‍ പന്ത് പറന്നുപിടിച്ച രോഹിത്, അതിവേഗം ബോള്‍ ഋഷഭിന് കൈകളിലേക്ക് കൃത്യമായി എത്തിച്ചു.
അനിവാര്യമായ സമയത്ത് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കാനും ഇതോടെ ഹിറ്റ്മാന് സാധിച്ചു. അര്‍ധസെഞ്ച്വറിയുമായി മിന്നും ഫോമിലുള്ള റോയി പുറത്തായത് ഇന്ത്യക്ക് വലിയ ആശ്വാസമാവുകയും ചെയ്തു. ബ്രേക്ക് ത്രൂ മുതലെടുക്കാന്‍ ടീമിന് സാധിച്ചില്ലെങ്കിലും ഫീല്‍ഡിലെ ഹിറ്റ്മാന് ഷോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
https://twitter.com/i/status/1375744913980145666
പ്രതികരിക്കാൻ ഇവിടെ എഴുതുക