ടൊവിനോ ചിത്രം കള മികച്ച അഭിപ്രായങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ചിത്രത്തിലെ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിങ് വീഡിയോ പങ്കുവയ്ക്കുകയാണ് ടൊവിനോ. ചിത്രീകരണ സയത്ത് തൊട്ടടുത്ത് നായിക ദിവ്യാ പിള്ളയേയും കാണാം.
ടൊവിനോ തോമസിന്റെ അഭിനയജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് ‘കള’ വിലയിരുത്തപ്പെടുന്നത്. കളയിലെ സംഘട്ടന ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു.
യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.
https://www.instagram.com/p/CM8l235D0bH/?utm_source=ig_embed&utm_campaign=embed_video_watch_again
പ്രതികരിക്കാൻ ഇവിടെ എഴുതുക