ദീര്‍ഘകാലം വേണ്ടവിധം ചികിത്സിക്കാതെ പോകുന്ന പ്രമേഹം ലൈംഗിക ജീവിതാസ്വാദനത്തിന് തടസമാകും എന്നകാര്യം ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഒന്നാണ്. പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹം ലൈംഗിക പ്രശ്നങ്ങളുണ്ടാക്കാറുണ്ടെങ്കിലും പലപ്പോഴും പെട്ടെന്ന് തിരിച്ചറിയുന്നതും ചികിത്സതേടുന്നതും പുരുഷന്മാരാണെന്നുമാത്രം.
ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലൈംഗിക താല്പര്യക്കുറവ് എന്നിവയാണു പ്രമേഹരോഗികളായ പുരുഷന്മാര് നേരിടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങള്‍. പ്രമേഹരോഗികളായ ഭൂരിഭാഗം പുരുഷന്മാരെയും അലട്ടുന്ന പ്രശ്നം ഉദ്ധാരണക്കുറവാണ്. പ്രായം, പ്രമേഹത്തിന്റെ തീവ്രത, മറ്റ് അനുബന്ധ രോഗങ്ങള്‍, പ്രമേഹസംബന്ധമായ സങ്കീര്‍ണതകള്‍ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് പ്രമേഹരോഗികളില്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ സംഭവിക്കുക.
പ്രമേഹം രക്തക്കുഴലുകളെയും ഞരമ്ബുകളെയും ബാധിക്കുമ്ബോഴാണ് ലൈംഗിക ബലഹീനത ഉണ്ടാവുന്നത്. ധമനികളിലെ ജരിതാവസ്ഥയും അടവുകള്‍ക്കുള്ള സാദ്ധ്യതയും പ്രമേഹരോഗിയില്‍ ഉദ്ധാരണത്തകരാറുണ്ടാക്കുന്നു. ഇതേ ധമനീപ്രശ്നങ്ങള്‍ ശരീരത്തിലെവിടെയും സംഭവിക്കാം, ഹൃദയത്തിലും. ചുരുക്കിപ്പറഞ്ഞാല്‍ ഉദ്ധാരണക്കുറവ് ബാധിച്ച പ്രമേഹരോഗിക്ക് ഹൃദയാഘാതം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഉദ്ധാരണപ്രശ്നങ്ങളുള്ള പ്രമേഹരോഗിയുടെ ഹൃദയാരോഗ്യം വളരെ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ട ഒന്നാണ്.
പുരുഷന്മാരില് ഉറക്കത്തിനിടയില്‍ പുലര് കാലത്തുണ്ടാകുന്ന സ്വാഭാവിക ഉദ്ധാരണം ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ധാരണ പ്രശ്നം അവയവ കേന്ദ്രീകൃതമോ ധമനീ-നാഡീ പ്രശ്നങ്ങളോ കൊണ്ടുണ്ടായതോ ആണെന്ന് കരുതേണ്ടത്. ഈ ഘട്ടത്തില്‍ വൈകാതെ പരിശോധനകളും ചികിത്സകളും ആവശ്യമായിവരും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്താതിസമ്മര്‍ദം, കൊളസ്ട്രോള്‍ അളവ് തുടങ്ങിയവ നിയന്ത്രിക്കുക വഴി ഉദ്ധാര ണപ്രശ്നങ്ങള്‍ ഒരു പരിധി വരെ സാധാരണഗതിയിലേക്കു തിരിച്ചുകൊണ്ട് വരാവുന്നതാണ്. പുകവലി നിര്‍ത്തുക, അമിതഭാരം കുറയ്ക്കുക, ദിവസവും വ്യായാമം ചെയ്യുക എന്നിവയും ലൈംഗികാരോഗ്യം സംരക്ഷിക്കുന്നതിന് സഹായകരമാകും.
ജീവിത രീതികളില്‍ മാറ്റം കൊണ്ട് വരുന്നത് കൊണ്ട് പ്രയോജനം ലഭിക്കുന്നില്ല എന്ന് കണ്ടാല്‍ വയാഗ്ര അടക്കമുളള ലൈംഗികോത്തേജന മരുന്നുകളും ചികിത്സാമാര്‍ഗങ്ങളും സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഇത് ഒരു വിദഗ്ദധ ഡോക്ടറുടെ അനുവാദത്തോടെ ആയിരിക്കണമെന്നുമാത്രം. പ്രമേഹം തിരിച്ചറിയുന്ന ഘട്ടം മുതല്‍ ശക്തമായ നിയന്ത്രണം പാലിക്കുന്ന ഒരാള്‍ക്ക് പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും ലൈംഗികാരോഗ്യം നഷ്ടപ്പെടില്ല. ഈ വസ്തുത ഏവരും തിരിച്ചറിയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക